9
وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾
താഴ്വരയിൽ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെയും.
തഫ്സീർ മുഖ്തസ്വർ :
أَوَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِثَمُودَ قَوْمِ صَالِحٍ، الذِّينَ شَقُّوا صُخُورَ الجِبَالِ، وَجَعَلُوا مِنْهَا بُيُوتًا بِالحِجْرِ.
സ്വാലിഹ് നബിയുടെ ഗോത്രമായ ഥമൂദ് ഗോത്രത്തെ നിന്റെ രക്ഷിതാവ് എന്താണ് ചെയ്തതെന്നും നീ കണ്ടില്ലേ? പർവ്വതങ്ങളെ പിളർത്തി, അതിലെ കല്ലുകൾ കൊണ്ട് വീടുകൾ പണിതവരായിരുന്നു അവർ.