17
كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾

അല്ല, പക്ഷെ നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല.

തഫ്സീർ മുഖ്തസ്വർ :

كَلَّا، لَيْسَ الأَمْرُ كَمَا تَصَوَّرَ هَذَا الإِنْسَانُ مِنْ أَنَّ النِّعَمَ دَلِيلٌ عَلَى رِضَا اللَّهِ عَنْ عَبْدِهِ، وَأَنَّ النِّقَمَ دَلِيلٌ عَلَى هَوَانِ العَبْدِ عِنْدَ رَبِّهِ، بَلِ الوَاقِعُ أَنَّكُمْ لَا تُكْرِمُونَ اليَتِيمَ مِمَّا أَعْطَاكُمُ اللَّهُ مِنَ الرِّزْقِ.

അല്ല! എന്നാൽ ഈ മനുഷ്യൻ ധരിച്ചത് പോലെയല്ല കാര്യം. അനുഗ്രഹങ്ങൾ അല്ലാഹുവിന്റെ തൃപ്തിയുടെയും, പ്രയാസങ്ങൾ അവന്റെ അവഗണനയുടെയും അടയാളമല്ല.

മറിച്ച്, യാഥാർഥ്യമെന്തെന്നാൽ നിങ്ങൾക്ക് അല്ലാഹു നൽകിയ സമ്പാദ്യത്തിൽ നിന്ന് അനാഥരെ നിങ്ങൾ ആദരിക്കുന്നില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: