16
وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾

എന്നാല്‍ മനുഷ്യനെ അല്ലാഹു പരീക്ഷിക്കുകയും എന്നിട്ടവൻ്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.

തഫ്സീർ മുഖ്തസ്വർ :

وَأَمَّا إِذَا اخْتَبَرَهُ وَضَيَّقَ عَلَيْهِ رِزْقَهُ، فَإِنَّهُ يَظُنُّ أَنَّ ذَلِكَ لِهَوَانِهِ عَلَى رَبِّهِ فَيَقُولُ: رَبِّي أَهَانَنِي.

എന്നാൽ അല്ലാഹു അവനെ പരീക്ഷിക്കുകയും, അവന്റെ ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ താൻ തരംതാഴ്ന്നവനാണ് എന്നതിനാലാണ് ഇതെല്ലാം എന്നാണ് അവൻ ധരിക്കുക. അയാൾ പറയും: എൻ്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: