15
فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾

എന്നാൽ മനുഷ്യനെ അവൻ്റെ റബ്ബ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് അനുഗ്രഹങ്ങൾ ആസ്വദിപ്പിക്കുകയും ചെയ്താൽ അവൻ പറയും; എൻ്റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്.

തഫ്സീർ മുഖ്തസ്വർ :

وَلَمَّا كَانَتْ الأُمَمُ التِّي أَهْلَكَهَا اللَّهُ مُنْعَمًا عَلَيْهَا بِالقُوَّةِ وَالمَنَعَةِ، بَيَّنَ أَنَّ الإِنْعَامَ بِذَلِكَ لَيْسَ دَلِيلًا عَلَى رِضَا اللَّهِ عَنْهُمْ، فَقَالَ:

فَأَمَّا الإِنْسَانُ فَمِنْ طَبْعِهِ أَنَّهُ إِذَا اخْتَبَرَهُ رَبُّهُ وَأَكْرَمَهُ، وَأَنْعَمَ عَلَيْهِ بِالمَالِ وَالأَوْلَادِ وَالجَاهِ، ظَنَّ أَنَّ ذَلِكَ لِكَرَامَةٍ لَهُ عِنْدَ اللَّهِ، فَيَقُولُ: رَبِّي أَكْرَمَنِي لِاسْتِحْقَاقِي لِإِكْرَامِهِ.

അല്ലാഹു നശിപ്പിച്ച സമൂഹങ്ങൾ ശക്തിയും പ്രതാപവും നൽകപ്പെട്ടവരായിരുന്നല്ലോ? അതിനാൽ അത്തരം അനുഗ്രഹങ്ങൾ അല്ലാഹു അവരെ തൃപ്തിപ്പെട്ടതിൻ്റെ അടയാളമല്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവൻ പറയുന്നു:

എന്നാൽ മനുഷ്യൻ്റെ പ്രകൃതം (നോക്കുക). അവൻ്റെ രക്ഷിതാവ് അവനെ പരീക്ഷിക്കുകയും അവനെ ആദരിക്കുകയും, സമ്പത്തും സന്താനങ്ങളും സ്ഥാനവുമൊക്കെ അനുഗ്രഹമായി അവൻ്റെ മേൽ വർഷിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ തനിക്കുള്ള ആദരവ് കാരണത്താലാണ് ഇതെല്ലാം ലഭിച്ചത് എന്നവൻ ധരിക്കും. അവൻ പറയും: ഈ ആദരവിനെല്ലാം അർഹതയുള്ളവനാണ് ഞാൻ എന്നതിനാൽ എൻ്റെ രക്ഷിതാവ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: