4
وَاللَّيْلِ إِذَا يَسْرِ ﴿٤﴾
രാത്രി നീങ്ങുമ്പോൾ അതു കൊണ്ടും.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِاللَّيْلِ إِذَا جَاءَ، وَاسْتَمَرَّ وَأَدْبَرَ، وَجَوَابُ هَذِهِ الأَقْسَامِ: لَتُجَازُنَّ عَلَى أَعْمَالِكُمْ.
രാത്രി ആരംഭിക്കുകയും, തുടർന്നു പോവുകയും, പിന്തിരിയുകയും ചെയ്യുന്ന സന്ദർഭങ്ങളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. ‘മനുഷ്യരേ! നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും’ എന്ന് അറിയിക്കുന്നതിനാണ് ഈ ശപഥങ്ങളെല്ലാം.