24
يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾
അവന്‍ പറയും. ഹാ കഷ്ടം! ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
തഫ്സീർ മുഖ്തസ്വർ :
يَقُولُ مِنْ شِدَّةِ النَّدَمِ: يَا لَيْتَنِي قَدَّمْتُ الأَعْمَالَ الصَّالِحَةَ لِحَيَاتِي الأُخْرَوِيَّةِ التِّي هِيَ الحَيَاةُ الحَقِيقِيَّةُ.
കടുത്ത നിരാശയിൽ അവൻ വിളിച്ചു പറയും: ഹാ കഷ്ടം! എൻ്റെ പാരത്രിക ജീവിതത്തിനായി സൽകർമ്മങ്ങൾ മുൻപ് ചെയ്തു വെച്ചിരുന്നെങ്കിൽ..! ഇതാകുന്നു യഥാർത്ഥ ജീവിതം.