അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താൽ! മനുഷ്യൻ ആ ദിവസം (തൻ്റെ പ്രവർത്തനങ്ങൾ) ഓർത്തെടുക്കുന്നതാണ്. എന്നാൽ ആ ഓർമ്മ അവന് എന്തുപകാരം ചെയ്യാനാണ്?
وَجِيءَ فِي ذَلِكَ اليَوْمِ بِجَهَنَّمَ لَهَا سَبْعُونَ أَلْفَ زِمَامٍ، مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا، فِي ذَلِكَ اليَوْمِ يَتَذَكَّرُ الإِنْسَانُ مَا فرَّطَ فِي جَنْبِ اللَّهِ، وَأَنَّى لَهُ أَنْ يَنْفَعَهُ التَّذَكُّرُ فِي ذَلِكَ اليَوْمِ؛ لِأَنَّهُ يَوْمُ جَزَاءٍ لَا يَوْمُ عَمَلٍ؟!
അന്നേ ദിവസം നരകം കൊണ്ടു വരപ്പെടുന്നതാണ്; അതിന് എഴുപതിനായിരം ചങ്ങലകൾ ഉണ്ടായിരിക്കും. ഓരോ ചങ്ങലയിലും എഴുപതിനായിരം മലക്കുകൾ വീതം പിടിച്ചു വലിക്കുന്നുണ്ടായിരിക്കും. അന്നേ ദിവസം മനുഷ്യൻ അല്ലാഹുവിന്റെ വിഷയത്തിൽ താൻ വരുത്തിയ കുറവുകൾ ഓർക്കും. എന്നാൽ അന്നേ ദിവസം ഓർത്തെടുക്കുന്നത് അവനെന്ത് ഉപകാരം ചെയ്യാനാണ്?! കാരണം അത് പ്രതിഫലത്തിന്റെ ദിവസമാണ്; പ്രവർത്തിക്കാനുള്ളതല്ല.