14
إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾
തീർച്ചയായും നിന്റെ റബ്ബ് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നവനാണ്.
തഫ്സീർ മുഖ്തസ്വർ :
إِنَّ رَبَّكَ -أَيُّهَا الرَّسُولُ- لَيَرْصُدُ أَعْمَالَ النَّاسِ وَيُرَاقِبُهَا؛ لِيُجَازِيَ مَنْ أَحْسَنَ بِالجَنَّةِ، وَمَنْ أَسَاءَ بِالنَّارِ.
അല്ലാഹുവിൻ്റെ റസൂലേ! നിന്റെ രക്ഷിതാവ് ജനങ്ങളുടെ പ്രവർത്തനം വളരെ സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. നന്മ ചെയ്തവർക്ക് സ്വർഗവും, തിന്മ പ്രവർത്തിച്ചവർക്ക് നരകവും നൽകുന്നതിനത്രെ അത്.