6
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾
‘ദ്വരീഇ’ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല.
തഫ്സീർ മുഖ്തസ്വർ :
لَيْسَ لَهُمْ طَعَامٌ يَتَغَذَّوْنَ بِهِ إِلَّا مِنْ أَخْبَثِ الطَّعَامِ وَأَنْتَنِهِ مِنْ نَبَاتٍ يُسَمَّى الشِّبْرِقَ إِذَا يَبِسَ صَارَ مَسْمُومًا.
ഏറ്റവും മോശവും അഴുകിയതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. ‘ശിബ്രിഖ്’ എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുന്ന ചെടിയാണത്.