21
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ ﴿٢١﴾

അതിനാൽ (നബിയേ,) നീ ഉദ്ബോധിപ്പിക്കുക. നീ ഒരു ഉദ്ബോധകൻ മാത്രമാകുന്നു.

തഫ്സീർ മുഖ്തസ്വർ :

فَعِظْ -أَيُّهَا الرَّسُولُ- هَؤُلَاءِ، وَخَوِّفْهُمْ مِنْ عَذَابِ اللَّهِ، إِنَّمَا أَنْتَ مُذَكِّرٌ، لَا يُطْلَبُ مِنْكَ إِلَّا تَذْكِيرُهُمْ، وَأَمَّا تَوْفِيقُهُمْ لِلْإِيمَانِ فَهُوَ بِيَدِ اللَّهِ وَحْدَهُ.

അതിനാൽ -അല്ലാഹുവിന്റെ റസൂലേ!- താങ്കൾ അവരെ ഉപദേശിക്കുക. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. ഒരു ഉദ്ബോധകൻ മാത്രമാകുന്നു താങ്കൾ. അവരെ ഉദ്ബോധിപ്പിക്കുക എന്നത് മാത്രമേ താങ്കൾ ചെയ്യേണ്ടതുള്ളൂ. (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം അവർക്ക് നൽകുക എന്ന കാര്യം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: