20
وَإِلَى الْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾
ഭൂമിയിലേക്ക് (അവർ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.
തഫ്സീർ മുഖ്തസ്വർ :
وَيَنْظُرُونَ إِلَى الأَرْضِ كَيْفَ بَسَطَهَا، وَجَعَلَهَا مُهَيَّأَةً لِاسْتِقْرَارِ النَّاسِ عَلَيْهَا؟!
ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?!