2
وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾
അന്നേ ദിവസം ചില മുഖങ്ങൾ അപമാനിതമായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
فَالنَّاسُ فِي يَوْمِ القِيَامَةِ إِمَّا أَشْقِيَاءُ وَإِمَّا سُعَدَاءُ، فَوُجُوهُ الأَشْقِيَاءِ ذَلِيلَةٌ خَاضِعَةٌ.
അന്ത്യനാളിൽ മനുഷ്യർ ഒന്നുകിൽ സൗഭാഗ്യവാന്മാരോ അല്ലെങ്കിൽ ദൗർഭാഗ്യവാന്മാരോ ആയിരിക്കും. ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും.