19
وَإِلَى الْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾
പർവ്വതങ്ങളിലേക്ക് (അവർ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിർത്തപ്പെട്ടിരിക്കുന്നുവെന്ന്.
തഫ്സീർ മുഖ്തസ്വർ :
وَيَنْظُرُونَ إِلَى الجِبَالِ كَيْفَ نَصَبَهَا وَثَبَّتَ بِهَا الأَرْضَ أَنْ تَضْطَرِبَ بِالنَّاسِ؟!
പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ നാട്ടിനിർത്തുകയും, അതിലൂടെ ഭൂമിയെ ഇളകിമറിയാത്ത വിധം ഉറപ്പിച്ചു നിർത്തുകയും ചെയ്തതെന്ന്?!