18
وَإِلَى السَّمَاءِ كَيْفَ رُفِعَتْ ﴿١٨﴾
ആകാശത്തേക്ക് (അവർ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയർത്തപ്പെട്ടിരിക്കുന്നു എന്ന്.
തഫ്സീർ മുഖ്തസ്വർ :
وَيَنْظُرُونَ إِلَى السَّمَاءِ كَيْفَ رَفَعَهَا حَتَّى صَارَتْ فَوْقَهُمْ سَقْفًا مَحْفُوظًا، لَا يَسْقُطُ عَلَيْهِمْ؟!
ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ നിൽക്കുന്നുവെന്നും?