ഒട്ടകത്തെ അവര് നോക്കുന്നില്ലേ? എങ്ങനെയാണത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്.
وَلَمَّا ذَكَرَ اللَّهُ تَفَاوُتَ أَحْوَالِ الأَشْقِيَاءِ وَالسُّعَدَاءِ فِي الآخِرَةِ، وَجَّهَ أَنْظَارَ الكُفَّارِ إِلَى مَا يَدُلُّهُمْ عَلَى قُدْرَةِ الخَالِقِ وَحُسْنِ خَلْقِهِ لِيَسْتَدِلُّوا بِذَلِكَ عَلَى الإِيمَانِ، لِيَدْخُلُوا الجَنَّةَ فَيَكُونُوا مِنَ السُّعَدَاءِ، فَقَالَ: أَفَلَا يَنْظُرُونَ نَظْرَ تَأَمُّلٍ إِلَى الإِبِلِ كَيْفَ خَلَقَهَا اللَّهُ، وَسَخَّرَهَا لِبَنِي آدَمَ؟!
പരലോകത്ത് സൗഭാഗ്യവാന്മാരുടെയും ദൗർഭാഗ്യവാന്മാരുടെയും സ്ഥിതിവിശേഷങ്ങൾ എന്തായിരിക്കുമെന്ന് വിവരിച്ച ശേഷം (അല്ലാഹുവിനെയും അവൻ്റെ ദീനായ ഇസ്ലാമിനെയും) നിഷേധിച്ചവരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് അല്ലാഹു ക്ഷണിക്കുന്നു. സ്രഷ്ടാവായ അല്ലാഹുവിൻ്റെ ശക്തിയും, അവൻ്റെ സൃഷ്ടിപ്പിൻ്റെ ഭംഗിയും നോക്കിക്കാണുവാനും, അതിലൂടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിലേക്ക് വന്നണയാനും, അങ്ങനെ സ്വർഗത്തിൽ പ്രവേശിക്കാനും, സൗഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടാനും അല്ലാഹു അവരെ ഓർമ്മപ്പെടുത്തുന്നു.
അവൻ പറയുന്നു: അവർ ഒട്ടകത്തിലേക്ക് ചിന്തിച്ചു കൊണ്ട് നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്ന്? എപ്രകാരമാണ് മനുഷ്യർക്കായി അല്ലാഹു അതിനെ കീഴ്പെടുത്തി നൽകിയതെന്ന്?!