വെള്ളം

സംസം കുടിക്കുമ്പോൾ എന്തെങ്കിലും പ്രത്യേക പ്രാർത്ഥന സ്ഥിരപ്പെട്ടിട്ടുണ്ടോ?

നബി -ﷺ- സംസം നിന്നു കൊണ്ട് കുടിച്ചതായും, സംസം വെള്ളത്തിൻ്റെ ശ്രേഷ്ഠതകൾ എടുത്തു പറഞ്ഞതായും സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാൽ സംസം കുടിക്കുന്ന സന്ദർഭത്തിൽ എന്തെങ്കിലും പ്രത്യേക പ്രാർത്ഥന നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല.

സ്വഹാബികളിൽ ചിലർ ഉപകാരപ്രദമായ വിജ്ഞാനവും മറ്റു നന്മകളും ലഭിക്കുന്നതിന് വേണ്ടി സന്ദർഭോചിതമായ പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട് എന്നല്ലാതെ അവരും ഏതെങ്കിലും ഒരു പ്രാർത്ഥന പ്രത്യേകമായി കണ്ടിരുന്നില്ല. അതിനാൽ സംസം കുടിച്ച ശേഷം, നിഷ്കളങ്കമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നതാണ് ചെയ്യേണ്ടത്. അയാളുടെ ഐഹികവും പാരത്രികവുമായ ആവശ്യങ്ങൾ ഈ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താവുന്നതാണ്. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: