തീ കൊണ്ടോ, ഹീറ്റർ ഉപയോഗിച്ചോ ചൂടാക്കിയ വെള്ളം കൊണ്ട് വുദു എടുക്കുന്നതും, കുളിക്കുന്നതും അനുവദനീയമാണ്. കഠിന ശൈത്യമുള്ള സന്ദർഭത്തിൽ തണുപ്പ് വെള്ളം ഉപയോഗിക്കുന്നത് ശരീരത്തിന് ഉപദ്രവകരമാണെങ്കിൽ നിസ്കാരത്തിന് വേണ്ടി വെള്ളം ചൂടാക്കിയ ശേഷം വുദു എടുക്കുക എന്നത് നിർബന്ധമാകുന്നതാണ്.

عَنْ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ: أَنَّهُ كَانَ يَتَوَضَّأُ بِالحَمِيمِ، وَيَغْتَسِلُ مِنْهُ.

ഉമർ -رَضِيَ اللَّهُ عَنْهُ- ചൂടു വെള്ളം കൊണ്ട് വുദു എടുക്കുകയും കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി മുഅല്ലഖായി: 193 ാം ഹദീഥിന് മുൻപ്, മുസ്വന്നഫ് അബ്ദി റസാഖ്: 675)

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّهُ كَانَ يَتَوَضَّأُ بِالمَاءِ الحَمِيمِ. 

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ചൂടു വെള്ളം കൊണ്ട് വുദു എടുക്കാറുണ്ടായിരുന്നു. (മുസ്വന്നഫ് അബ്ദി റസാഖ്: 676, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّهُ قَالَ: «لَا بَأْسَ أَنْ يُغْتَسَلَ بِالحَميمِ وَيُتَوَضَّأَ مِنْهُ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ചൂടു വെള്ളം കൊണ്ട് വുദു എടുക്കുകയും, കുളിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല.” (മുസ്വന്നഫ് അബ്ദിൽ റസാഖ്: 677)

ഈ അഭിപ്രായം പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉള്ളതാണെന്ന് ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്. (മജ്മൂഉൽ ഫതാവാ: 21//72)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: