വെള്ളം

സംസം വെള്ളം കൊണ്ട് നജസ് വൃത്തിയാക്കുന്നതിൻ്റെ വിധി എന്താണ്?

നജസ് വൃത്തിയാക്കാൻ സംസം ഉപയോഗപ്പെടുത്തുന്നത് വെറുക്കപ്പെട്ട -മക്റൂഹായ- കാര്യമാണ്. ധാരാളം കർമ്മശാസ്ത്ര പണ്ഡിതന്മാർ അത് വിലക്കിയിട്ടുണ്ട്. പൊതുവെ ആദരണീയമല്ലാത്ത -നിന്ദിക്കപ്പെടുന്ന- സാഹചര്യങ്ങളിൽ സംസം ഉപയോഗപ്പെടുത്തുക എന്നത് തന്നെ ഒഴിവാക്കണം. നജസ് വൃത്തിയാക്കുന്നതും, മലമൂത്ര വിസർജനം ശുദ്ധിയാക്കുന്നതുമെല്ലാം അതിൽ ഉൾപ്പെടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നാൽ സംസം കൊണ്ട് വുദ്വു എടുക്കുക എന്നത് അനുവദനീയമാണ്. അത് യാതൊരു നിലക്കും മക്റൂഹ് (വെറുക്കപ്പെട്ടത്) അല്ല. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: