നജിസായ വസ്തുക്കളിൽ നിന്ന് അകൽച്ച പാലിക്കാത്ത മൃഗങ്ങളും പക്ഷികളും കഴിച്ച ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ബാക്കി ഉപയോഗിക്കുന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണെന്ന് ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എലികളും, അഴിച്ചു വിടപ്പെട്ട കോഴിയും താറാവുമെല്ലാം ഈ പറഞ്ഞതിൽ പെടാവുന്ന ജീവികളാണ്. ഹനഫീ, മാലികീ, ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [1]

കാരണം ഇത്തരം ജീവികൾ ചത്ത ശവങ്ങളും മറ്റും തിന്നുന്നവയാണ്. അഴിച്ചു വിടപ്പെട്ട കോഴികളെ പോലുള്ളവയുടെ കൊക്കിൽ മിക്കവാറും നജിസ് ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ ആരെങ്കിലും കോഴിയോ മറ്റോ തലയിട്ട വെള്ളം കൊണ്ട് വുദു എടുക്കുകയോ കുളിക്കുകയോ ചെയ്താൽ അയാളുടെ വുദു ശരിയാകുന്നതാണ്. കാരണം അവയുടെ കൊക്ക് ശുദ്ധിയുള്ളതാണെന്നതാണ് അടിസ്ഥാനം; അതിൽ നജസ് ഉണ്ടായേക്കാമെന്നത് സംശയവും സാധ്യതയും മാത്രമാണ്. ഉറപ്പുള്ള കാര്യത്തെ സംശയം കൊണ്ട് ഒഴിവാക്കേണ്ടതില്ല എന്നത് പൊതു നിയമമാണ്. [2]

വല്ലാഹു അഅ്ലം.

[1]  الحنفية: البحر الرائق لابن نجيم: 1/137، المبسوط للسرخسي: 1/48.

المالكية: الشرح الكبير للدردير وحاشية الدسوقي: 1/44، وينظر: شرح مختصر خليل للخرشي: 1/77-78، التمهيد لابن عبدِ البَرِّ: 1/335.

الحنابلة: الإنصاف للمرداوي: 1/248، شرح منتهى الإرادات للبُهوتي: 1/271.

[2]  المبسوط للسرخسي: 1/48.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: