വെള്ളം

ശരീരത്തിലോ മറ്റോ ആയ നജസ് നീക്കുവാൻ വെള്ളം തന്നെ വേണ്ടതുണ്ടോ?

ഇസ്ലാമിൻ്റെ ഭാഷയിൽ മാലിന്യമായി പരിഗണിക്കപ്പെടുന്ന കാര്യങ്ങളാണ് നജസുകൾ. ഉദാഹരണത്തിന് മനുഷ്യരുടെ മലവും മൂത്രവും നജസാണ്. നജസ് നീക്കുന്നതിന് വെള്ളമാണ് ഏറ്റവും നല്ലത് എങ്കിലും വെള്ളം തന്നെ ഉപയോഗിക്കണമെന്ന നിര്‍ബന്ധമില്ല. നജസ് നീക്കാൻ അനുവദനീയമായ എന്തു വഴിയും അയാൾക്ക് ഉപയോഗപ്പെടുത്താം. നജസ് നീങ്ങുന്നുണ്ടോ ഇല്ലേ എന്നത് മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.

ഉദാഹരണത്തിന്, ഒരാളുടെ ശരീരത്തില്‍ മൂത്രം ആയെന്നു കരുതുക. അയാള്‍ക്ക് വേണമെങ്കില്‍ വെള്ളം കൊണ്ട് അത് കഴുകി വൃത്തിയാക്കാം. അതാണ് കൂടുതൽ നല്ലത്. അല്ലെങ്കില്‍, ടവ്വലോ മറ്റോ പോലുള്ളത് കൊണ്ട് പൂര്‍ണമായി തുടച്ചു കളയുകയുമാവാം. രണ്ടായാലും കുഴപ്പമില്ല. ‘നജസ്’ നീങ്ങുന്നുണ്ടോ എന്നത് മാത്രമാണ് ഇവിടെയുള്ള വിഷയം.

സ്ത്രീകളുടെ വസ്ത്രത്തിന് അടിയില്‍ പറ്റിപ്പിടിക്കുന്ന ‘നജസ്’ ഭൂമിയില്‍ തട്ടുമ്പോള്‍ വൃത്തിയായി കൊള്ളുമെന്ന് അറിയിക്കുന്ന ഹദീഥും, ‘ഇസ്തിജ്മാറി’ന്‍റെ (കല്ല് കൊണ്ടും മറ്റും മല-മൂത്ര വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കല്‍) ഹദീഥുമെല്ലാം ഇതിന് തെളിവായി പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നജസ് ശുദ്ധീകരിക്കാൻ വെള്ളം നിർബന്ധമാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: