കീഴ്ശ്വാസം വന്നാൽ ഗുഹ്യസ്ഥാനം ശുദ്ധീകരിക്കേണ്ടതില്ല. നാല് കർമ്മശാസ്ത്ര മദ്ഹബുകളുടെയും അഭിപ്രായം ഇപ്രകാരമാണ്. [1] ഈ വിഷയത്തിൽ ഏകാഭിപ്രായം ആണുള്ളത് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. [2] കാരണം ഗുഹ്യസ്ഥാനങ്ങൾ ശുദ്ധീകരിക്കേണ്ടത് എപ്പോഴാണെന്നതിനുള്ള അടിസ്ഥാനം ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെടേണ്ടതുണ്ട്. അതുമല്ലെങ്കിൽ പണ്ഡിതന്മാരുടെ ഇജ്മാഅ് സ്ഥിരപ്പെടേണ്ടതുണ്ട്. നബി -ﷺ- യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ ഇപ്രകാരം ഒരു പ്രവർത്തി സ്ഥിരപ്പെടുകയോ, അവിടുന്ന് അപ്രകാരം കൽപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ കീഴ്ശ്വാസം വന്നതിന് ശേഷം ഗുഹ്യസ്ഥാനം ശുദ്ധീകരിക്കുക എന്നത് ചെയ്യേണ്ടതില്ല.
قَالَ الإِمَامُ أَحْمَدُ: لَيْسَ فِي الرِّيحِ اسْتِنْجَاءٌ، فِي كِتَابِ اللَّهِ وَلَا فِي سُنَّةِ رَسُولِهِ. [كشاف القناع للبهوتي: 1/70]
ഇമാം അഹ്മദ് -رَحِمَهُ اللَّهُ- പറഞ്ഞു: “കീഴ്ശ്വാസം വന്നതിന്റെ പേരിൽ ഗുഹ്യസ്ഥാനം ശുദ്ധീകരിക്കേണ്ടതില്ല. അല്ലാഹുവിന്റെ ഖുർആനിലോ നബി -ﷺ- യുടെ സുന്നത്തിലോ അപ്രകാരം വന്നിട്ടില്ല.” (കശ്ശാഫുൽ ഖനാഅ് / ബഹൂതി: 1/70)
[1] الحنفية: البحر الرائق لابن نجيم: 1/252، وينظر: بدائع الصنائع للكاساني: 1/19.
المالكية: مواهب الجليل للحطاب: 1/150، وينظر: شرح مختصر خليل للخرشي: 1/149.
الشافعية: المجموع: 2/96، وينظر: الحاوي الكبير للماوردي: 1/160.
الحنابلة: الإنصاف للمرداوي: 1/90-91، وينظر: المغني لابن قدامة: 1/111.
[2] المغني لابن قدامة: 1/111، المجموع للنوي: 2/96.