മൂത്രമൊഴിച്ച ശേഷം -ചിലർക്ക്- വന്നേക്കാവുന്ന, പശിമയുള്ള ഒരുതരം സ്രവമാണ് വദ്‌യ്. [1] ഇത് വെള്ളം കൊണ്ട് കഴുകിയോ, കല്ലു കൊണ്ട് തുടച്ചോ ശുദ്ധീകരിക്കുക എന്നത് നിർബന്ധമാണ്. കാരണം മൂത്രം പോലെ തന്നെ നജിസായ വസ്തുവാണ് വദ്‌യും. മൂത്രം പുറത്തു വരുന്നിടത്തു കൂടെ, മൂത്രനാളിയിലൂടെ തന്നെയാണ് വദ്‌യും പുറപ്പെടുന്നത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. മാലികീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായവും ഇതു തന്നെ. [2]

[1]  النهاية لابن الأثير: 5/169، الفواكه الدواني للنفراوي: 1/12.

[2]  المالكية: حاشية العدوي: 1/167، وينظر: الفواكه الدواني للنفراوي: 1/12.

الشافعية: حاشية العدوي: 1/167، وينظر: الفواكه الدواني للنفراوي: 1/12.

الحنابلة: الإقناع للحجاوي: 1/62، كشاف القناع للبهوتي: 1/193، وينظر: المغني لابن قدامة: 1/111، الشرح الكبير لشمس الدِّين ابن قدامة: 1/303.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: