മലമൂത്ര വിസർജനത്തിനായി മാറ്റിവെക്കപ്പെട്ട ഇടങ്ങളിൽ ആവശ്യം കഴിഞ്ഞാലും സമയം ചിലവഴിക്കുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. ഇത് മക്റൂഹാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. കാരണം;

1- ആവശ്യമില്ലാതെ ഔറത് വെളിവാക്കുക എന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.

2- മലമൂത്ര വിസർജനത്തിന്റെ ഇടങ്ങൾ ജിന്നുകളിൽ പെട്ട പിശാചുക്കളുടെ കേന്ദ്രങ്ങളാണ്; അത്തരം മോശം സ്ഥലങ്ങളിൽ കൂടുതൽ നേരം കഴിച്ചു കൂട്ടുക എന്നത് ഒഴിവാക്കേണ്ടതാണ്.

3- പൊതുവിസർജന ഇടങ്ങളാണെങ്കിൽ തനിക്ക് ശേഷം അവിടം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യക്തിയെ പ്രയാസപ്പെടുത്തലാണ് ഇത്.

ഇതല്ലാതെ മറ്റനേകം ആരോഗ്യപരവും മതപരവുമായ കാരണങ്ങൾ പണ്ഡിതന്മാർ വേറെയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: