ഖബറുകൾക്ക് മീതെ മലമൂത്ര വിസർജനം നടത്തുക എന്നത് നിഷിദ്ധമാണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലാണുള്ളത്. [1] അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥ് ഇക്കാര്യത്തിലേക്ക് സൂചന നൽകുന്നുണ്ട്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ، فَتَخْلُصَ إِلَى جِلْدِهِ، خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ» 

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലൊരാൾ ഒരു തീക്കട്ടയുടെ പുറത്ത് ഇരിക്കുകയും, അതവന്റെ വസ്ത്രം കരിച്ചു കളയുകയും, അവന്റെ ശരീരത്തിലേക്ക് തീ എത്തുകയും ചെയ്യുന്നതാണ് ഒരു ഖബറിന്റെ മേൽ ഇരിക്കുന്നതിനേക്കാൾ അവന് നല്ലത്.” (മുസ്‌ലിം: 971)

ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട ഖബറിന് മുകളിലുള്ള ഇരുത്തം എന്നത് കൊണ്ട് ഉദ്ദേശം മലമൂത്ര വിസർജനമാണ് എന്ന് ഇമാം മാലികിനെ പോലുള്ള ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. [2] പ്രസ്തുത വിശദീകരണമില്ലെങ്കിൽ പോലും, കേവലം ഖബറിന് മുകളിൽ ഇരിക്കുക എന്നതിനേക്കാൾ ഗുരുതരവും കടുത്തതുമായ പ്രവൃത്തിയാണ് അതിന് മേൽ മലമൂത്ര വിസർജനം നടത്തുന്നത് എന്നതിൽ സംശയമില്ല. കാരണം ഖബറിനോടുള്ള ആദരവിനും, അതിൽ മറമാടപ്പെട്ട മനുഷ്യരോടുള്ള ആദരവിനും കടകവിരുദ്ധമാണ് ഇത്തരം പ്രവർത്തനങ്ങൾ.

[1]  الحنفية: حاشية ابن عابدين (2/245)، مراقي الفلاح للشرنبلالي (ص: 229).

المالكية: مواهب الجليل للحطاب (3/75)، التاج والإكليل للمواق (2/252).

الشافعية: المجموع للنووي (2/92)، نهاية المحتاج للرملي (3/35).

الحنابلة: كشاف القناع للبهوتي (2/140).

[2]  المنتقى شرح الموطأ (2/24).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: