ചോദ്യം: വീട്ടിലെ വിസര്‍ജനമുറി ഖിബ്ലയുടെ ദിശയിലാകുന്നതില്‍ തെറ്റുണ്ടോ?


ഉത്തരം: ഇല്ല. വിസര്‍ജനമുറികള്‍ വീട്ടിനുള്ളിലാണെങ്കില്‍ പ്രശ്നമില്ല. കാരണം നബി -ﷺ- ഹഫ്സ്വയുടെ വീട്ടില്‍ ശാമിലേക്ക് തിരിഞ്ഞു കൊണ്ട്, കഅ്ബ പിന്നിലെ ദിശയിലായിരിക്കെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട് എന്ന് ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 145, മുസ്‌ലിം: 266)

എന്നാല്‍, വീട് നിര്‍മ്മിക്കുമ്പോള്‍ ഖിബ്ലയുടെ ദിശയില്‍ നിന്ന് മാറ്റിപ്പണിയുന്നതാണ് കൂടുതല്‍ നല്ലത്. അതോടൊപ്പം, തുറസ്സായ സ്ഥലങ്ങളില്‍ ഖിബ്ലയുടെ ദിശയില്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കരുതെന്ന നിയമവും നാം ഓര്‍ക്കണം.

യാത്രക്കാരനായ ഒരാള്‍ (തുറസ്സായ സ്ഥലത്ത്) ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ ഇരിക്കാന്‍ പാടില്ല. ഖിബ്ല അവന്റെ വലതു ഭാഗത്തോ, ഇടതു ഭാഗത്തോ ആയിരിക്കണം. എന്നാല്‍, വീടുകളിലും മറയുള്ള സ്ഥലങ്ങളിലും അതില്‍ കുഴപ്പമില്ല. സാധിക്കുമെങ്കില്‍ -സൂക്ഷ്മതക്ക് വേണ്ടി- അവിടെയും ഖിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ ഇരിക്കുന്നത് ഒഴിവാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം.

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്‌നു ബാസ്: 5/17)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment