വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ താഴെ നൽകിയത് പ്രകാരം ചൊല്ലൽ സുന്നത്താണ്:

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ»

(അർത്ഥം: അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു.)

عَنْ أَنَسٍ قَالَ: كَانَ النَّبِيُّ -ﷺ- إِذَا أَرَادَ أَنْ يَدْخُلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജന സ്ഥലത്തേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു.

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ»

“അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു.” (ബുഖാരി: 142, മുസ്‌ലിം: 375)

ഈ പ്രാർത്ഥന വിശദീകരിച്ചു കൊണ്ട് ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “ഹദീഥിൽ പരാമർശിക്കപ്പെട്ട خُبثِ എന്ന പദം ബാഇന് സുകൂൻ നൽകിക്കൊണ്ട് خُبْثِ എന്നും വായിക്കാം; ബാഇന് ദ്വമ്മ് നൽകിക്കൊണ്ട് خُبُثِ എന്നും വായിക്കാം. ഇതിലേതും പറയാവുന്നതാണ്. എല്ലാ തിന്മകളിൽ നിന്നും, മോശമായ പ്രവർത്തനങ്ങളിൽ നിന്നും ഈ പ്രാർത്ഥനയിലൂടെ ഒരാൾ അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു. ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും രക്ഷചോദിക്കലാണ് പ്രാർത്ഥനയുടെ ഉദ്ദേശം എന്നും ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

വെളിപ്രദേശങ്ങളിലോ മറ്റോ ആണെങ്കിൽ വിസർജനം ഉദ്ദേശിച്ചാലാണ് ഈ പ്രാർത്ഥന ചൊല്ലേണ്ടത്. എന്നാൽ വിസർജനത്തിനായി നിശ്ചയിക്കപ്പെട്ട (ടോയിലറ്റ് പോലുള്ള) സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപാണ് പ്രാർത്ഥന ചൊല്ലേണ്ടത്; ശേഷമല്ല.” (മജ്മൂഉ ഫതാവാ: 10/29)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: