സാധ്യമായ രൂപത്തിൽ മലമൂത്ര വിസർജനം സ്വയം തന്നെ വൃത്തിയാക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. ഒരു നിലക്കും സ്വയം ശുദ്ധീകരിക്കാൻ കഴിയില്ലെങ്കിൽ ഗുഹ്യസ്ഥാനം നോക്കാൻ അനുവാദമുള്ളവരുടെ സഹായം തേടാവുന്നതാണ്. ഉദാഹരണത്തിന് ഭർത്താവിന് ഭാര്യയുടെയും, ഭാര്യക്ക് ഭർത്താവിന്റെയും സഹായം തേടാവുന്നതാണ്. ഇപ്രകാരം ശുദ്ധീകരിക്കുക എന്നത് നിർബന്ധമാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫീ മദ്‌ഹബിന്റെയും, മാലികീ മദ്‌ഹബിന്റെയും, ഹമ്പലീ മദ്‌ഹബിന്റെയും അഭിപ്രായം ഇപ്രകാരമാണ്. [1]

ഉപേക്ഷിക്കാൻ അനുവാദമില്ലാത്ത വാജിബാതുകൾ സാധ്യമാകുന്നിടത്തോളം മാത്രമേ ഒരാളുടെ മേൽ നിർബന്ധമാകൂ എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാനം. വാജിബായ ഒരു കാര്യം ഒരാൾക്ക് പൂർണ്ണമായി ചെയ്യാൻ സാധിക്കില്ലെങ്കിൽ കഴിയുന്നിടത്തോളം ചെയ്യേണ്ടതുണ്ട്. ഇനി അക്കാര്യം തീർത്തും സാധിക്കില്ലെന്നാണെങ്കിൽ അത് അവന്റെ മേൽ നിർബന്ധവുമല്ല. കാരണം അല്ലാഹു ഒരാളുടെ മേലും അസാധ്യമായത് ബാധ്യതയേൽപ്പിക്കുകയില്ല.

 فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ

“അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.” (തഗാബുൻ: 16)

മേൽ പറഞ്ഞ ഈ അടിസ്ഥാനപ്രകാരം ഇവിടെയുള്ള ഉദാഹരണം പരിശോധിച്ചു നോക്കൂ. മല മൂത്ര വിസർജനം ശുദ്ധീകരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ -രോഗമോ മറ്റോ കാരണത്താൽ- ഒരു നിലക്കും അയാൾക്ക് അതിന് സാധിക്കില്ലെങ്കിൽ തന്റെ ഔറത് കാണാൻ അനുവാദമുള്ള മറ്റൊരാളെ കൊണ്ട് ശുദ്ധീകരിപ്പിക്കാൻ അയാൾക്ക് സാധിക്കുമോ എന്ന് പരിശോധിക്കുക. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അപ്രകാരം ശുദ്ധീകരിക്കുക. ഒരാളെയും ലഭിച്ചില്ലെങ്കിൽ വിസർജനം ശുദ്ധീകരിക്കുക എന്നത് അയാളുടെ മേൽ നിർബന്ധമില്ല എന്ന് മനസ്സിലാക്കാം.

[1]  الحنفية: حاشية الطحطاوي: ص: 32، الفتاوى الهندية: 1/49، 50.

المالكية: حاشية العدوي: 1/221، وينظر: الفواكه الدواني للنفراوي: 1/376.

الحنابلة: كشاف القناع للبهوتي: 1/61، وينظر: مجموع فتاوى ابن تيميَّة: 26/187، 188.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: