ഇരുന്ന് കൊണ്ട് മൂത്രമൊഴിക്കുക എന്നതാണ് ഏറ്റവും ഉത്തമം. കാരണം നബി -ﷺ- യിൽ നിന്ന് പൊതുവെ സ്ഥിരപ്പെട്ടിട്ടുള്ളത് അവിടുന്ന് ഇരുന്നു കൊണ്ട് മൂത്രമൊഴിച്ചതായാണ്. പണ്ഡിതന്മാരിൽ ചിലർ നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നത് വിലക്കുക വരെ ചെയ്തിട്ടുണ്ട്.

എന്നാൽ മൂത്രം ശരീരത്തിലേക്ക് തെറിക്കില്ലെന്നും, മറ്റൊരാൾ ഔറത് കാണില്ലെന്നും ഉറപ്പുണ്ടെങ്കിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നത് അനുവദനീയമാണ്; -നിന്നു കൊണ്ട് മൂത്രമൊഴിക്കൽ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പ്രത്യേകിച്ചും-. ഹമ്പലീ മദ്‌ഹബിലെ സ്വീകാര്യമായ അഭിപ്രായവും [1], മാലികീ മദ്‌ഹബിലെ വ്യത്യസ്ത അഭിപ്രായങ്ങളിലൊന്നും [2] ഇപ്രകാരമാണ്. ഇബ്‌നുൽ മുൻദിർ, ഇമാം നവവി, ശൗകാനീ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ [3] തുടങ്ങിയവർ സ്വീകരിച്ച അഭിപ്രായവും ഇതു തന്നെ.

عَنْ حُذَيْفَةَ قَالَ: أَتَى النَّبِيُّ -ﷺ- سُبَاطَةَ قَوْمٍ فَبَالَ قَائِمًا، ثُمَّ دَعَا بِمَاءٍ فَجِئْتُهُ بِمَاءٍ فَتَوَضَّأَ.

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നാട്ടുകാർ മാലിന്യം കൊണ്ടുതള്ളുന്ന ഒരിടത്തു വെച്ച് നബി -ﷺ- നിന്നു കൊണ്ട് മൂത്രമൊഴിച്ചു. ശേഷം അവിടുന്ന് വെള്ളം ആവശ്യപ്പെട്ടപ്പോൾ ഞാൻ അത് കൊണ്ടുകൊടുക്കുകയും, അവിടുന്ന് അതു കൊണ്ട് വുദു എടുക്കുകയും ചെയ്തു.” (ബുഖാരി: 224, മുസ്‌ലിം: 273)

നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ-, സയ്ദു ബ്നു ഥാബിത് -رَضِيَ اللَّهُ عَنْهُ-, ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا-, സഹ്‌ലു ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- എന്നിവരിൽ നിന്ന് ഈ അഭിപ്രായം സ്ഥിരപ്പെട്ടിട്ടുണ്ട്. സ്വഹാബികളായ അലി -رَضِيَ اللَّهُ عَنْهُ-, അനസ് -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- തുടങ്ങിയവരിൽ നിന്നും ഇത്തരം സംഭവങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. (ഇശ്റാഫ് / ഇബ്‌നുൽ മുൻദിർ: 1/173)

[1]  الفروع لابن مفلح (1/135)، شرح منتهى الإرادات للبهوتي (1/36).

[2]  المدونة الكبرى لسحنون (1/131)، مواهب الجليل للحطاب (1/386).

[3]  ابنُ المُنذِر: الأوسط (1/458).

النووي:  شرح النووي على مسلم (3/167).

الشوكاني: نيل الأوطار (1/88).

ابن باز: مجموع فتاوى ابن باز (6/352).

ابن عثيمين: الشرح الممتع (1/115-116).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: