അല്ലാഹു ഒരുവൻ മാത്രമാണ്, പണിയെടുക്കാൻ പകലും വിശ്രമിക്കാൻ രാവും ഏർപ്പെടുത്തിയവൻ. അല്ലാഹു എന്നെന്നും ഇരുട്ടാക്കിയിരുന്നെങ്കിൽ ഒരു തിരി വെളിച്ചം കൊണ്ടുവന്നു തരാൻ ഒരു ആരാധ്യനും മനുഷ്യനില്ല. അല്ലാഹു എന്നെന്നും പകലാക്കിയിരുന്നെങ്കിൽ വിശ്രമിക്കാനുള്ള രാത്രി കൊണ്ടുവന്നു തരാനും അങ്ങനെത്തന്നെ. അതിനു പോന്ന ഒരു ആരാധ്യനും മനുഷ്യനില്ല. ഭയപ്പാടുകൾ കൊണ്ടും രോഗങ്ങൾ കൊണ്ടും ഉറക്കം നഷ്ടപ്പെട്ട എത്രയെത്ര ആളുകൾ ലോകത്തുണ്ട്! ഉറക്കമെന്ന മഹാ അനുഗ്രഹവുമായി ബന്ധപ്പെട്ട ഏതാനും വിധിവിലക്കുകൾ മനസിലാക്കാം…
ഉറക്കം അല്ലാഹുവിന്റെ ദൃഷ്ടാന്തം
