മഴവെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണെന്ന് അല്ലാഹു ഖുർആനിൽ അറിയിച്ചിട്ടുണ്ട്. മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് വുദു എടുക്കുന്നതും, കുളിക്കുന്നതും അനുവദനീയമാണ്. ഇതേ പോലെ മഴ വെള്ളം ശേഖരിച്ച ശേഷം അതു കൊണ്ട് വുദു എടുക്കുന്നതും അനുവദനീയമാണ്.
وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ
“നിങ്ങളെ ശുദ്ധീകരിക്കുന്നതിനായി അവന് നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതരുന്നു.” (അൻഫാൽ: 11)
وَهُوَ الَّذِي أَرْسَلَ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً طَهُورًا ﴿٤٨﴾
“തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.” (ഫുർഖാൻ: 48)