ഇസ്‌ലാമിലെ മഹത്തരമായ ഇബാദതുകളിൽ ഒന്നാണ് വുദൂഅ് എന്നത്. വ്യത്യസ്ത സന്ദർഭങ്ങളിൽ വുദു എടുക്കുന്നത് ഇസ്‌ലാം നിർബന്ധമാക്കുകയോ, സുന്നത്തായി നിശ്ചയിക്കുകയോ ചെയ്തിട്ടുണ്ട്. അവ -വിശദീകരണമില്ലാതെ- താഴെ ചുരുക്കി പറയാം.

1- അദാൻ (ബാങ്ക്) കൊടുക്കുന്നതിന് മുൻപ്.

2- നിസ്കാരത്തിന് വേണ്ടി.

3- ജനാസ നിസ്കാരത്തിന് വേണ്ടി.

4- തിലാവതിന്റെ സുജൂദിന് വേണ്ടി.

5- ത്വവാഫിന് വേണ്ടി.

6- ഖുർആൻ പാരായണത്തിന് വേണ്ടി.

7- ഖുർആൻ സ്പർശിക്കേണ്ടതുണ്ട് എങ്കിൽ.

8- ഉറങ്ങുന്നതിന് മുൻപ്.

9- ജനാബതുകാരൻ ഭക്ഷണം പാനീയങ്ങൾ കഴിക്കാൻ ഉദ്ദേശിച്ചാൽ.

10- ഇണയുമായി ലൈംഗികബന്ധം ഉടനെ ആവർത്തിക്കാൻ ഉദ്ദേശിച്ചാൽ.

മേലെ നൽകിയതിൽ ചില സന്ദർഭങ്ങളിലെ വുദൂഅ് നിർബന്ധമാണ്. മറ്റു ചില സന്ദർഭങ്ങളിൽ സുന്നത്തുമാണ്. ഇവയിൽ ഓരോ സന്ദർഭങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും മറ്റും വഴിയെ ഉൾപ്പെടുത്തുന്നതാണ്. ഇൻശാ അല്ലാഹ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: