മനോഹാരിത, തെളിച്ചം, വൃത്തി എന്നെല്ലാം അർത്ഥമുള്ള ‘വദ്വാഅത്’ (الوَضَاءَةُ) എന്ന പദത്തിൽ നിന്നാണ് വുദൂഅ് എന്ന വാക്ക് വന്നിരിക്കുന്നത്.

«التَّعَبُّدُ لِلَّهِ تَعَالَى بِغَسْلِ أَعْضَاءٍ مَخْصُوصَةٍ عَلَى صِفَةٍ مَخْصُوصَةٍ»

‘നിശ്ചയിക്കപ്പെട്ട ചില അവയവങ്ങൾ, നിശ്ചിത രൂപത്തിൽ കഴുകിക്കൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നതിനാണ്’ വുദൂഅ് എന്ന സാങ്കേതികമായി പറയുക. ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- വുദൂഇന് നൽകിയ നിർവ്വചനമാണിത്.

വുദൂഇന് അനേകം ശ്രേഷ്ഠതകളും മഹത്വങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതു മാത്രം താഴെ പറയാം.

ഒന്ന്: ഈമാനിന്റെ പകുതിയാണ് വുദൂഅ്.

عَنْ أَبِي مَالِكٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «الطُّهُورُ شَطْرُ الْإِيمَانِ»

അബൂ മാലിക് അൽ-അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശുദ്ധി വരുത്തുക എന്നത് ഈമാനിന്റെ പകുതിയാണ്.” (മുസ്‌ലിം: 223)

രണ്ട്: വുദൂഅ് തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്.

عَنْ حُمْرَانَ، مَوْلَى عُثْمَانَ، قَالَ: أَتَيْتُ عُثْمَانَ بْنَ عَفَّانَ بِوَضُوءٍ فَتَوَضَّأَ، ثُمَّ قَالَ: إِنَّ نَاسًا يَتَحَدَّثُونَ عَنْ رَسُولِ اللَّهِ -ﷺ- أَحَادِيثَ لَا أَدْرِي مَا هِيَ؟ إِلَّا أَنِّي رَأَيْتُ رَسُولَ اللَّهِ -ﷺ- تَوَضَّأَ مِثْلَ وُضُوئِي هَذَا، ثُمَّ قَالَ: «مَنْ تَوَضَّأَ هَكَذَا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»

നബി -ﷺ- യുടെ വുദൂഇന്റെ രൂപം കാണിച്ചു നൽകിയതിന് ശേഷം ഉഥ്മാനു ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞാൻ ഇപ്പോൾ വുദൂഅ് എടുത്തത് പോലെ നബി -ﷺ- വുദൂഅ് എടുത്തത് ഞാൻ കണ്ടിട്ടുണ്ട്. ശേഷം അവിടുന്ന് പറഞ്ഞു: “ആരെങ്കിലും ഇതു പോലെ വുദൂഅ് എടുത്താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.”

عَنْ عُثْمَانَ بْنِ عَفَّانَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ، حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ»

ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീഥിൽ ഇപ്രകാരമുണ്ട്: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും വുദൂഅ് എടുക്കുകയും, അവന്റെ വുദൂഅ് നന്നാക്കുകയും, ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് തിന്മകൾ കൊഴിഞ്ഞു പോകുന്നതാണ്. അവന്റെ നഖങ്ങൾക്ക് അടിയിലൂടെ വരെ അത് പുറത്തു പോകും.” ()

മൂന്ന്: വുദൂഅ് എപ്പോഴും നിലനിർത്താൻ ശ്രദ്ധിക്കുക എന്നത് ഈമാനിന്റെ അടയാളത്തിൽ പെട്ടതാണ്:

عَنْ ثَوْبَانَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «اسْتَقِيمُوا، وَلَنْ تُحْصُوا، وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلَاةَ، وَلَا يُحَافِظُ عَلَى الْوُضُوءِ إِلَّا مُؤْمِنٌ»

ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അറിയുക! നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്തമമായത് നിസ്കാരമാകുന്നു. ഒരു മുഅ്മിനല്ലാതെ വുദൂഅ് എപ്പോഴും നിലനിർത്തുകയില്ല.” ()

നാല്: പരലോകത്ത് മുഅ്മിനീങ്ങളുടെ അടയാളമായിരിക്കും വുദൂഅ്.

عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ أَثَرِ الْوُضُوءِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത് അന്ത്യനാളിൽ -അവരുടെ വുദൂഇന്റെ അടയാളമായി- മുഖങ്ങളും കൈകാലുകളും വെളുത്ത നിലയിലായിരിക്കും വന്നെത്തുക.”

അഞ്ച്: വുദൂഅ് സ്വർഗപ്രവേശനത്തിന് കാരണമാകുന്ന മഹത്തായ പ്രവൃത്തിയാണ്.

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ: كَانَتْ عَلَيْنَا رِعَايَةُ الْإِبِلِ فَجَاءَتْ نَوْبَتِي فَرَوَّحْتُهَا بِعَشِيٍّ فَأَدْرَكْتُ رَسُولَ اللَّهِ -ﷺ- قَائِمًا يُحَدِّثُ النَّاسَ فَأَدْرَكْتُ مِنْ قَوْلِهِ: «مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ، مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ، إِلَّا وَجَبَتْ لَهُ الْجَنَّةُ»

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഏതൊരു മുസ്‌ലിമാകട്ടെ, അയാൾ വുദൂഅ് എടുക്കുകയും, അവന്റെ വുദൂഅ് നന്നാക്കുകയും, ശേഷം രണ്ട് റക്അ്ത് -അവന്റെ ഹൃദയവും ശരീരവുമായി ശ്രദ്ധയൂന്നിക്കൊണ്ട്- നിസ്കരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കുകയില്ല.” ()

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: