തലയിൽ നിന്ന് താഴേക്കിറങ്ങിയ മുടി വുദുവെടുക്കുമ്പോൾ തടവുക എന്നത് നിർബന്ധമില്ല. ഒരാൾ തലയുടെ മേലുള്ള മുടി തടവാതെ, തലയിൽ നിന്ന് താഴേക്കിറങ്ങിയ മുടി തടവിയാൽ അത് തല തടവുന്നതിന് പകരമാവില്ല എന്നത് കൂടി -ശ്രദ്ധയോടെ- ഓർക്കേണ്ടതുണ്ട്. ഇനി ഒരാൾ താഴേക്കിറങ്ങിയ മുടി മുകളിലേക്ക് കെട്ടിവെച്ച ശേഷം അതിന് മേൽ തടവിയാലും അത് ശരിയാവുകയില്ല. ഈ വീക്ഷണമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കുമുള്ളത്. [1]
അറബിയിൽ ‘റഅ്സ്’ (الرَّأْس) എന്ന പദമാണ് തല എന്ന അർത്ഥത്തിൽ ഉപയോഗിക്കുക. മുകളിലാവുക എന്ന അർത്ഥം ആ പദം ഉൾക്കൊള്ളുന്നുണ്ട്. തലയിൽ നിന്ന് താഴേക്കിറങ്ങിയ മുടിയിൽ ഈ അർത്ഥം ഉൾപ്പെടുകയില്ല എന്നതിൽ സംശയമില്ലല്ലോ? [2]
വല്ലാഹു അഅ്ലം.
[1] الحنفية: الفتاوى الهندية (1/5).
الشافعية: المجموع للنووي (1/405)، مغني المحتاج للشربيني (1/53).
الحنابلة: الإنصاف للمرداوي (1/159)، كشاف القناع للبهوتي (1/99)
[2] المبدع لبرهان الدين ابن مفلح (1/90)، الشرح الممتع لابن عثيمين (1/173).