വായിൽ വെള്ളം കൊപ്ലിക്കുന്നതും, മൂക്കിൽ വെള്ളം കയറ്റുന്നതും കൂടുതൽ ശക്തിയിൽ ചെയ്യുന്നത് സുന്നത്താണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. [1]

عَنْ أَبِيهِ لَقِيطِ بْنِ صَبْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَسْبِغِ الْوُضُوءَ، وَخَلِّلْ بَيْنَ الْأَصَابِعِ، وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا»

ലഖീത്വ് ബ്നു സ്വബിറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നീ വുദൂഅ് പൂർണ്ണമാക്കുക. നിന്റെ വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും ചെയ്യുക. മൂക്കിൽ വെള്ളം കയറ്റുന്നത് ശക്തിയിലാക്കുക; നോമ്പുകാരനാണെങ്കിലൊഴികെ.” (അബൂ ദാവൂദ്: 142, അല്‍ബാനി സ്വഹീഹ് എന്ന്‍ വിലയിരുത്തി.)

മൂക്കിൽ വെള്ളം ശക്തിയായി കയറ്റുക (الاسْتِنْشَاقُ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൂക്കിന്റെ -സാധ്യമായതിൽ- ഏറ്റവും അറ്റം വരെ വെള്ളം കയറ്റുക എന്നതാണ്.

വായിൽ വെള്ളം കൊപ്ലിക്കുന്നത് ശക്തിയിൽ ചെയ്യണം എന്നത് പ്രത്യേകം സ്ഥിരപ്പെടുത്തുന്ന ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഇത് സുന്നത്താണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ പറയപ്പെടാവുന്ന അഭിപ്രായവ്യത്യാസമില്ല. [2]

വായിൽ വെള്ളം കൊപ്ലിക്കുന്ന സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടത്:

(1) വായയുടെ അറ്റം മുതൽ -മുൻപല്ലുകളും പല്ലിന്റെ ഊനുകളും- നല്ലവണ്ണം നനയുന്ന രൂപത്തിൽ,

(2) തൊണ്ടയുടെ അറ്റത്തേക്ക് വെള്ളം എത്തുന്ന തരത്തിൽ,

(3) വായുടെ മുഴുവൻ ഭാഗവും -അല്ലെങ്കിൽ ഭൂരിഭാഗം ഭാഗവും- നനവെത്തുന്നത് വരെ,

വെള്ളം വായിലിട്ട് കുലുക്കുകയും കൊപ്ലിക്കുകയുമാണ് ചെയ്യേണ്ടത്. [3]

മേലെ നൽകിയ ഹദീഥിൽ പ്രത്യേകം പരാമർശിക്കപ്പെട്ടതു പോലെ, നോമ്പുകാർ ഈ രണ്ടു കാര്യങ്ങളും നിർവ്വഹിക്കുമ്പോൾ മിതത്വം പാലിക്കേണ്ടതുണ്ട്. കാരണം നോമ്പുള്ള സന്ദർഭത്തിൽ മൂക്കിലും വായിലും വെള്ളം ശക്തിയായി പ്രവേശിപ്പിക്കുന്നത് ചിലപ്പോൾ തൊണ്ടയിലേക്ക് വെള്ളം ഇറങ്ങിപ്പോകാൻ കാരണമാകും.

[1]  الحنفية: البحر الرائق لابن نجيم (1/22)، وينظر: فتح القدير للكمال ابن الهمام (1/23).

المالكية: مواهب الجليل للحطاب (1/354)، وينظر: الفواكه الدواني للنفراوي (1/386).

الشافعية: المجموع للنووي (1/356)، وينظر: الحاوي الكبير للماوردي (1/106).

الحنابلة: الإنصاف للمرداوي (1/133)، كشاف القناع للبهوتي (1/94).

[2]  المجموع للنووي: (1/396)

[3]  موسوعة أحكام الطهارة: 9/201.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: