നബി -ﷺ- യുടെ സുന്നത്ത് പിൻപറ്റുക എന്നത് മഹത്തരമായ പ്രവർത്തിയാണ്. അവിടുത്തെ മാർഗം സ്വീകരിക്കണമെന്ന് കൽപ്പിക്കപ്പെട്ടവരാണ് ഓരോ മുസ്‌ലിമും. അതിനാൽ അല്ലാഹുവിന്റെ റസൂൽ -ﷺ- പഠിപ്പിച്ചു തന്ന ഏതൊരു സുന്നത്തും പിൻപറ്റുക എന്നത് ഏറെ പ്രതിഫലാർഹമായ കാര്യമാണ്.

ഉറക്കത്തിന് മുൻപ് വുദൂഅ് എടുക്കുക എന്നതും ഇപ്രകാരം നബി -ﷺ- പഠിപ്പിച്ച സുന്നത്താണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെട്ട മുസ്തഹബ്ബായ പ്രവർത്തിയാണ് എന്നതിൽ നാല് മദ്‌ഹബുകളും യോജിച്ചിരിക്കുന്നു. [1]

عَنِ البَرَاءِ بْنِ عَازِبٍ قَالَ: قَالَ النَّبِيُّ -ﷺ-: «إِذَا أَتَيْتَ مَضْجَعَكَ، فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ …»

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിന്റെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) എത്തിയാൽ നിസ്കാരത്തിന് വുദൂഅ് എടുക്കുന്നത് പോലെ നീ വുദൂഅ് എടുക്കുക.” (ബുഖാരി: 247, മുസ്‌ലിം: 2710)

[1]  الحنفية: البحر الرائق لابن نجيم (1/17)، حاشية الطحطاوي (ص: 54).

المالكية: مواهب الجليل للحطاب (1/262)، وينظر: شرح مختصر خليل للخرشي (1/173).

الشافعية: المجموع للنووي (1/324، 473).

الحنابلة: الفروع لابن مفلح (1/269)، كشاف القناع للبهوتي (1/88).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: