വുദൂഇന് ആറു ഫർദ്വുകളുണ്ട്. വുദൂഇൽ നിർബന്ധമായും നിർവ്വഹിക്കേണ്ട കാര്യങ്ങളാണ് ഫർദ്വുകൾ. ഇവയിലേതെങ്കിലും ഒന്ന് ബോധപൂർവ്വം ഉപേക്ഷിച്ചാൽ അവന്റെ വുദൂഅ് ശരിയാവുകയില്ല. സൂറ. മാഇദയിലെ ആറാമത്തെ ആയത്താണ് ഈ ആറു കാര്യങ്ങളുടെയും തെളിവ്.

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ

“മുഅമിനീങ്ങളെ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി വരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദ: 6)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട വുദൂഇന്റെ ആറ് ഫർദ്വുകൾ ഇവയാണ്.

(1) മുഖം കഴുകൽ.

(2) മുട്ടുകൾ ഉൾപ്പടെ രണ്ട് കൈകളും കഴുകൽ.

(3) തല തടവൽ.

(4) കാലുകൾ കഴുകൽ.

(5) മേലെ പറഞ്ഞ ക്രമം പാലിക്കൽ.

(6) വുദൂഇന്റെ കർമ്മങ്ങൾ തുടർച്ചയായി ചെയ്യൽ.

(വുദൂഇന്റെ ഫർദുകൾ / വാജിബുകൾ ചുരുങ്ങിയ രൂപത്തിൽ വിശദീകരിച്ച ലേഖനം വായിക്കുക.)

വുദുവിന്റെ വാജിബുകള്‍

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: