8
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ﴿٨﴾

എന്നിട്ട് അതിന്റെ ദുഷ്ടതയും സൂക്ഷ്മതയും അതിന് (അല്ലാഹു) ബോധനം നൽകുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

فَأَفْهَمَهَا مِنْ غَيْرِ تَعْلِيمٍ مَا هُوَ شَرٌّ لِتَجْتَنِبَهُ، وَمَا هُوَ خَيْرٌ لِتَأْتِيَهُ.

പഠനമേതുമില്ലാതെ തന്നെ ഉപദ്രവകരമായവ ഏതെന്നും ഉപകാരപ്രദമായവ ഏതെന്നും അവൻ അവക്ക് മനസ്സിലാക്കി നൽകുകയും ചെയ്തിരിക്കുന്നു. തിന്മകളിൽ നിന്ന് അവർ വിട്ടുനിൽക്കുന്നതിനും, നന്മകൾ അവർ പ്രവർത്തിക്കുന്നതിനും വേണ്ടിയത്രെ അത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: