13
فَقَالَ لَهُمْ رَسُولُ اللَّـهِ نَاقَةَ اللَّـهِ وَسُقْيَاهَا ﴿١٣﴾

അപ്പോൾ അല്ലാഹുവിന്റെ റസൂൽ അവരോട് പറഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും (നിങ്ങൾ ശ്രദ്ധിക്കുക.)

തഫ്സീർ മുഖ്തസ്വർ :

فَقَالَ لَهُمْ رَسُولُ اللَّهِ صَالِحٌ عَلَيْهِ السَّلَامُ: اتْرُكُوا نَاقَةَ اللَّهِ، وَشِرْبَهَا فِي يَوْمِهَا، فَلَا تَتَعَرَّضُوا لَهَا بِسُوءٍ.

അല്ലാഹുവിന്റെ ദൂതനായ സ്വാലിഹ് അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഒട്ടകത്തെ നിങ്ങൾ വെറുതെ വിട്ടേക്കുക. അതിന് നിശ്ചയിക്കപ്പെട്ട ദിവസത്തിൽ വെള്ളം കുടിക്കുവാൻ അനുവദിക്കുക. അതിനെ നിങ്ങൾ ഉപദ്രവിക്കരുത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: