ഇഅ്തികാഫ് ഇരിക്കുന്നയാൾ ചെയ്യാൻ പാടില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അതിൽ ഏതെങ്കിലും ചെയ്തു കഴിഞ്ഞാൽ വീണ്ടും ഇഅ്തികാഫ് ആരംഭിക്കണമെങ്കിൽ അവൻ പുതുതായി വീണ്ടും നിയ്യത്ത് വെക്കണം. കാരണം ഇഅ്തികാഫിന്റെ ഇടയിൽ അവൻ ആവശ്യമില്ലാതെ പുറത്തു പോകുന്നതോടെ അവന്റെ ഇഅ്തികാഫ് മുറിഞ്ഞു കഴിഞ്ഞു. ഇനി വീണ്ടും ആരംഭിക്കണമെങ്കിൽ വീണ്ടും നിയ്യത്ത് വെക്കണം. ഇനി അവന്റെ ഇഅ്തികാഫ് നേർച്ചയുടെ ഭാഗമായി ഇരുന്ന ഇഅ്തികാഫാണെങ്കിൽ അവൻ തന്റെ നേർച്ച പൂർത്തീകരിക്കാൻ വീണ്ടും ആദ്യം മുതൽ ഇഅ്തികാഫ് ഇരിക്കണം. പ്രത്യേകം ശ്രദ്ധിക്കുക: ഈ പറഞ്ഞതെല്ലാം ആവശ്യമില്ലാതെ പുറത്തു പോകുന്നതിനെ കുറിച്ചാണ്. എന്നാൽ അത്യാവശ്യത്തിനോ മറ്റോ ഇഅ്തികാഫിനിടയിൽ പുറത്തു പോകുന്നത് ഇഅ്തികാഫ് മുറിക്കുകയില്ല. (അവലംബം: ശർഹുൽ ഉംദഃ/ഇബ്നു തൈമിയ്യ: 2/817)