മസ്ജിദിന്റെ മുകളിലുള്ള നില മസ്ജിദിൽ ഉൾപ്പെടുന്നതാണെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാം. എന്നാൽ മസ്ജിദിലെ മുകൾ നില മസ്ജിദിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, മസ്ജിദിന്റെ പുറത്ത് നിന്ന് പ്രവേശിക്കാവുന്ന രൂപത്തിലോ മറ്റോ മസ്ജിദുമായി വിട്ടുനിൽക്കുന്നതാണെങ്കിലും അവിടെ ഇഅ്തികാഫ് ശരിയാവുകയില്ല. കാരണം അതിന് മസ്ജിദിന്റെ വിധിയില്ല എന്നത് തന്നെ. സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; തിരക്കോ മറ്റ് മുസ്‌ലിംകൾക്ക് പ്രയാസമോ ഒന്നും ഇല്ലെങ്കിൽ മസ്ജിദിന്റെ ആദ്യത്തെ നിലയിൽ തന്നെ -താഴ്ഭാഗത്ത്- ഇഅ്തികാഫ് ഇരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment