ദുല്‍ ഹിജ്ജയിലെ ആദ്യ പത്തിലുള്ള തക്ബീർ ചൊല്ലൽ രണ്ട് തരത്തിലാണ്.

ഒന്ന്: ദുൽഹിജ്ജ മാസം പ്രവശിക്കുന്നത് (ദുൽഖഅദ അവസാന ദിവസം സൂര്യൻ അസ്മിക്കുന്നത്) മുതൽ അയ്യാമുത്തശ്രീഖിലെ  അവസാന  ദിവസം (ദുൽഹിജ്ജ പതിമൂന്നിന് സൂര്യൻ അസ്മിക്കുന്നത്) വരെ.

രാവിലെയെന്നോ  വൈകുന്നേരമെന്നോ നമസ്കാരത്തിന് മുൻപെന്നോ ശേഷമെന്നോ സമയവ്യത്യാസമില്ലാതെ, പള്ളിയെന്നോ അങ്ങാടിയെന്നോ വ്യത്യാസമില്ലാതെ എപ്പോഴും എവിടെ വച്ചും നിരുപാധികം നമുക്ക് തക്ബീർ  ചൊല്ലാവുന്നതാണ്. ഇതിനെ അത്തകബീറുൽ മുത്ലഖ് (التكبير المطلق) എന്ന് പറയുന്നു.

രണ്ട്: ദുൽഹിജ്ജ ഒമ്പത് അറഫാ ദിവസം ഫജ്റ് മുതൽ അയ്യാമുത്തശ്രീഖിലെ  അവസാന ദിവസം (ദുൽഹിജ്ജ പതിമൂന്ന്) മഗ്‌രിബ് വരെയുള്ള നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടുന്ന തക്ബീർ. ഇതിനെ അത്തകബീറുൽ മുഖയ്യദ് (التكبير المقيد) എന്ന് പറയുന്നു.

നമസ്കാര ശേഷം മൂന്ന് തവണ ‘അസ്തഗ്ഫിറുല്ലാഹ്’ (أَسْتَغْفِرُ اللَّهَ) എന്നു പറയുകയും,  “അല്ലാഹുമ്മ അന്‍തസ്സലാം…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്ത ശേഷമാണ് ഇപ്പറഞ്ഞ തക്ബീർ ചൊല്ലേണ്ടത്. റസൂൽ -ﷺ- യിൽ നിന്നും സ്ഥിരപ്പെട്ടു വന്ന തക്ബീറിന്റെ താഴെയുള്ള  രൂപങ്ങളാണ് നാം ഇവ രണ്ടിനും നാം ഉപയോഗിക്കേണ്ടത്.

1- اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.

2- اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.

3- اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إِلَهَ إِلَّا اللَّهُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الحَمْدُ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment