* ദുൽഹിജ്ജ ഒമ്പത് അറഫാ ദിനത്തിൽ നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്തും ഏറെ ശ്രേഷ്ഠതയുമുള്ള കാര്യമാണ്.

റസൂലുള്ളാഹി -ﷺ- പറഞ്ഞു:

عَنْ أَبِي قَتَادَةَ ، أَنَّ النَّبِيَّ -ﷺ- قَالَ : صِيَامُ يَوْمِ عَرَفَةَ إِنِّي أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ

“അറഫാ ദിനത്തിലെ നോമ്പ് (അനുഷ്ഠിക്കുന്നതിലൂടെ) അല്ലാഹു കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തിലെ പാപങ്ങൾ പൊറുത്തു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” (സുനനുത്തിർമിദി :749)

• ദുൽഹിജ്ജ മാസത്തിലെ ആദ്യ ഒൻപതു ദിവസങ്ങളിലും  തുടർച്ചയായി നോമ്പനുഷ്ഠിക്കൽ.

ഇത് പ്രത്യേകം സുന്നത്തുള്ള കാര്യമാണെന്ന് ഉലമാക്കൾ നമ്മെ ഉണർത്തിയിട്ടുണ്ട്. കാരണം ഈ ദിവസങ്ങളിലെ സൽകർമങ്ങളാണ് മറ്റേതു ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാളും അല്ലാഹുവിനിഷ്ടം.

റസൂലുള്ളാഹി -ﷺ- പറഞ്ഞു:

عَنِ ابْنِ عَبَّاسٍ ، قَالَ رسول الله -ﷺ- : مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْر

“ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളത്. ഇത്രമേൽ അല്ലാഹു സൽകർമങ്ങൾ ഇഷ്ടപ്പെടുന്നതായ മറ്റു ദിവസങ്ങളില്ല.” (സുനനുത്തിർമിദി :757)

റസൂലുള്ളാഹി -ﷺ- ഇപ്രകാരം നോമ്പനുഷ്ഠിക്കാറുള്ളതായി അവിടുത്തെ ഭാര്യ ഉമ്മു സലമ പറയുന്നു:

كَانَ رَسُولُ اللَّهِ -ﷺ- يَصُومُ تِسْعَ ذِي الْحِجَّةِ

“റസൂലുള്ളാഹി -ﷺ- ദുൽഹിജ്ജ ആദ്യ ഒൻപതു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.” (സുനനു അബീദാവൂദ് : 2437)

• ഈ ദിവസങ്ങളിൽ ധാരളമായി തക്ബീർ ചൊല്ലുക എന്നതും പ്രത്യേകം സുന്നത്തുള്ള കാര്യമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു :

وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ

“ആ എണ്ണപ്പെട്ട ദിവസങ്ങളിൽ നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക.” (ബഖറ: 203)

وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ

“ആ നിശ്ചിത ദിവസങ്ങളിൽ അവർ അല്ലാഹുവിന്റെ നാമം സ്മരിക്കട്ടെ.” (ഹജ്ജ്: 28)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • മാഷാ അല്ലാഹ് അറിവ് പകരുന്നവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകെട്ടെ.. 🤲

Leave a Comment