ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ മാസപ്പിറവി കാണുകയോ ദുൽഖഅദ മുപ്പത് പൂർത്തിയാക്കിയോ ചെയ്ത് ദുൽഹിജ്ജ മാസത്തിൽ പ്രവേശിച്ചാൽ പിന്നെ തങ്ങളുടെ നഖമോ തലമുടിയോ മറ്റേതെങ്കിലും രോമങ്ങളോ തൊലിയിൽ നിന്ന് വല്ലതോ ഒന്നും തന്നെ മുറിക്കാനോ വടിച്ച് നീക്കം ചെയ്യാനോ പാടുള്ളതല്ല.
റസൂലുള്ളാഹി -ﷺ- പറഞ്ഞു :
عَنْ أُمِّ سَلَمَةَ أَنَّ النَّبِيَّ -ﷺ- قَالَ : إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعَرِهِ، وَأَظْفَارِهِ
“നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി കണ്ടാൽ നിങ്ങളിലെ ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ അവന്റെ മുടിയും നഖവും (വെട്ടുന്നത്) ഒഴിവാക്കട്ടെ.”
മറ്റൊരു രിവായത്തിൽ കാണാം.
«إِذَا دَخَلَتِ الْعَشْرُ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا»
“(ദുൽഹിജ്ജ) ആദ്യ പത്ത് പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളിലെ ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ അവന്റെ മുടിയിൽ നിന്നോ തൊലിയിൽ നിന്നോ ഒന്നും തന്നെ സ്പർശിക്കരുത്.” (സ്വഹീഹുമുസ്ലിം :1977)