എന്നും നാം രക്ഷതേടുന്ന, എല്ലാ നിസ്കാരങ്ങളുടെ അവസാനങ്ങളിലും കാവൽ ചോദിക്കുന്ന കാര്യമാണ് ഫിത്നകൾ; കുഴപ്പങ്ങൾ. ഫിത്നകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തീർത്തും ഗുരുതരമാണ്. അതു കൊണ്ട് തന്നെയാണ് നബി -ﷺ- യുടെ ധാരാളക്കണക്കിന് ഹദീഥുകൾ ഈ വിഷയത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ഫിത്നകളുടെ അനന്തരഫലങ്ങളിൽ ചിലത് ഓർമ്മപ്പെടുത്തുന്ന ശൈഖ് അബ്ദുൽ റസാഖ് അൽ-ബദ്റിന്റെ ഒരു ചെറുപുസ്തകം അവലംബമാക്കി നടത്തിയ സംസാരം. പ്രശ്നങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഈ വിഷയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.