വെള്ളം

സംസം വെള്ളം കൊണ്ട് വുദ്വുവെടുക്കുന്നതിൻ്റെ വിധി എന്താണ്?

സംസം കൊണ്ട് വുദ്വുവെടുക്കുന്നത് അനുവദനീയമാണ്.

عَنْ عَلِيِّ بْنِ أَبِي طَالِبٍ أَنَّ رَسُولَ اللَّهِ -ﷺ- دَعَا بِسَجْلٍ مِنْ مَاءِ زَمْزَمَ فَشَرِبَ مِنْهُ وَتَوَضَّأَ.

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു പാത്രത്തിൽ സംസം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്ന് അതിൽ നിന്ന് കുടിക്കുകയും, വുദ്വുവെടുക്കുകയും ചെയ്തു. (അഹ്മദ്: 564, അൽബാനി ഹസൻ എന്ന് വിലയിരുത്തി)

ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറയുന്നു: “സംസം വെള്ളം കൊണ്ട് വുദ്വുവെടുക്കുന്നതോ കുളിക്കുന്നതോ വെറുക്കപ്പെട്ട (മക്റൂഹായ) കാര്യമല്ല. കാരണം അത് ശുദ്ധീകരിക്കാൻ കഴിവുള്ള വെള്ളമാണ്.” (മുഗ്നി: 1/28)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: