ഫിത്വര്‍ സകാത്ത് സ്വയം ദരിദ്രര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. കാരണം ദരിദ്രര്‍ക്ക് വേണ്ടി പരിശ്രമിക്കുക എന്നതും, അവര്‍ക്ക് വേണ്ടി നടക്കുകയും ക്ഷീണിക്കുകയും ചെയ്യുക എന്നതുമൊക്കെ അതിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന ഇബാദതുകളാണ്. ദരിദ്രര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടു കാണുവാനും മനസ്സിലാക്കാനും, അല്ലാഹു നിനക്ക് നല്‍കിയ ധന്യതയുടെ വില മനസ്സിലാക്കാനും, അതിനുള്ള നന്ദി വര്‍ദ്ധിപ്പിക്കാനുമെല്ലാം ഈ പ്രവര്‍ത്തനം കാരണമാവുകയും ചെയ്തേക്കാം. എന്നാല്‍ ഒരാള്‍ക്ക് തന്റെ ഫിത്വര്‍ സകാത്ത് വിശ്വസ്തനായ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുക എന്നത് അനുവദനീയമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment