ഓരോ നാട്ടിലെയും പൊതുഭക്ഷണമാണ് സകാതായി നല്‍കേണ്ടത്. ഈത്തപ്പഴം പൊതുവെ ഭക്ഷണമായി ഉപയോഗിക്കാത്ത നാട്ടില്‍ അത് ഫിത്വര്‍ സകാതായി നല്‍കുന്നത് അതിനാല്‍ തന്നെ ശരിയാവുകയില്ല. അബൂ സഈദ് അല്‍-ഖുദ്രിയുടെ ഹദീസാണ് അതിനുള്ള തെളിവ്. അദ്ദേഹം പറഞ്ഞു:

عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ، قَالَ: «كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ -ﷺ- يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ»، وَقَالَ أَبُو سَعِيدٍ: «وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ»

“ഞങ്ങള്‍ നബി -ﷺ- യുടെ കാലത്ത് ഒരു സ്വാഅ ഭക്ഷണമാണ് നല്‍കിയിരുന്നത്. ഞങ്ങളുടെ ഭക്ഷണം ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമായിരുന്നു.” (ബുഖാരി: 1510, മുസ്‌ലിം: 985)

സ്വഹാബികള്‍ മേല്‍ പറഞ്ഞ ഭക്ഷണങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാന്‍ കാരണം അതവരുടെ ഭക്ഷണമായിരുന്നു എന്നത് കൊണ്ടായിരുന്നു.

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “ഫിത്വര്‍ സകാത് ഓരോ നാട്ടിലെയും പൊതുഭക്ഷണമായിരിക്കണം എന്നതാണ് നമ്മുടെ പക്കല്‍ ശരിയായ അഭിപ്രായം. ഇമാം മാലികിന്റെ അഭിപ്രായവും അത് തന്നെ.”

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment