“ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ട കാര്യമാണ്.

عَنْ عَبْدِ اللهِ بْنِ عُمَرَ: «أَنَّ رَسُولَ اللَّهِ –ﷺ- فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى كُلِّ نَفْسٍ مِنَ الْمُسْلِمِينَ حُرٍّ، أَوْ عَبْدٍ، أَوْ رَجُلٍ، أَوِ امْرَأَةٍ، صَغِيرٍ أَوْ كَبِيرٍ»

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “എല്ലാ മുസ്‌ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്‌ലിം: 984)

പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് നിനക്ക് ഫിത്വര്‍ സകാത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് ശേഷം നീ നല്‍കുക. കാരണം മതപരമായ ഒരു ഇബാദത് അതിന്റെ സമയത്ത് എന്തെങ്കിലും ഒഴിവുകഴിവ് കാരണത്താല്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ സമയം കഴിഞ്ഞാല്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.” (അവലംബം: മജ്മൂഉല്‍ ഫതാവാ/ഇബ്‌നു ഉസൈമീന്‍: 20/271)

ഇനി യാതൊരു ഒഴിവുകഴിവുമില്ലാതെ -അലസതയോ മടിയോ പിശുക്കോ മറ്റോ കാരണത്താലാണ്- ആരെങ്കിലും ഫിത്വര്‍ സകാത് അതിന്റെ സമയത്ത് നല്‍കാതെ പിന്തിപ്പിച്ചതെങ്കില്‍ അവന്‍ അല്ലാഹുവിലേക്ക് ആത്മാര്‍ത്ഥമായി തൗബ ചെയ്തു മടങ്ങേണ്ടതുണ്ട്. അതോടൊപ്പം അവന്റെ മേല്‍ ബാധ്യതയായ ഫിത്വര്‍ സകാത് അതിന്റെ അവകാശികള്‍ക്ക് അവന്‍ എത്തിച്ചു നല്‍കുകയും ചെയ്യണം. പെരുന്നാളിന് ശേഷമാണ് അത് നല്‍കുന്നത് എന്നതിനാല്‍ ഫിത്വര്‍ സകാതിന്റെ പരിധിയില്‍ ഈ ദാനം പെടില്ല; മറിച്ച് ഒരു സദഖയുടെ പ്രതിഫലമാണ് അതിന് ഉണ്ടായിരിക്കുക. (ലജ്നതുദ്ദാഇമ: 9/386)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment