ഫിത്വര്‍ സകാത് പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കൊടുക്കുക എന്നത് അനുവദനീയമാണ്. അതിന് മുന്‍പോ പെരുന്നാള്‍ നിസ്കാരത്തിന് ശേഷമോ സകാതുല്‍ ഫിത്വര്‍ നല്‍കുന്നത് അനുവദനീയമല്ല. എന്നാല്‍ ഫിത്വര്‍ സകാത് നല്‍കാന്‍ ഏറ്റവും ശ്രേഷ്ടമായ സമയം പെരുന്നാള്‍ നിസ്കാരം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് -പെരുന്നാള്‍ ദിവസത്തില്‍ തന്നെ- ആണ്.

കാരണം ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തില്‍ ആ സദഖ ഉപയോഗപ്പെടുത്താന്‍ അതാണ്‌ കൂടുതല്‍ സഹായകരമാവുക. അന്നേ ദിവസം ദരിദ്രര്‍ക്ക് ആരോടും ചോദിക്കാത്ത അവസ്ഥയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുക എന്നത് കൂടിയാണല്ലോ സകാതുല്‍ ഫിത്വറിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment