നോമ്പുകാരന് റമദാനിലെ തന്റെ നോമ്പ് അവസാനിപ്പിക്കുമ്പോള്‍ തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും ശുദ്ധീകരണമായി നല്കുന്ന സ്വദഖയാണ് സകാതുല്‍ ഫിതര്. സകാത് എന്നാല്‍ വര്‍ദ്ധനവ്, ശുദ്ധി, ബറകത് എന്നൊക്കെയാണ് അര്‍ഥം. ഫിത്വര്‍ എന്നാല്‍ നോമ്പ് തുറക്കുന്നതിനുമാണ് പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്നത് കൊണ്ടാണ് സകാതുല്‍ ഫിത്വര്‍ എന്ന പേര് ഇതിന് നല്കപ്പെട്ടത്.
എന്താണ് സകാതുല്‍ ഫിത്വര്‍?
